2015, മേയ് 9, ശനിയാഴ്‌ച

Ivide Malayalam Movie Pics

















Malayalam Movies : Vishu Review



ഭാസ്കറിന്‍റെ ബോക്സ്‌ ഓഫീസ് തേരോട്ടം 
വിഷു കാഴ്ചകള്‍ നിറഞ്ഞു നിന്ന അവധിക്കാലം പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ വിജയങ്ങളുടെ ദിവസങ്ങളാണ് കടന്നു പോകുന്നത്.എസ് എസ് എല്‍ സി പരീക്ഷ എഴുതിയ എല്ലാവരും ജയിച്ച പോലെ പുറത്തിറങ്ങിയ മുഴുവന്‍ ചിത്രങ്ങള്‍ക്കും പാസ് മാര്‍ക്ക്‌ നേടി എന്നതാണ് ഈ വര്‍ഷത്തിന്‍റെ പ്രത്യേകത.എന്നാലും കളക്ഷനിലും അഭിപ്രായത്തിലും ഭാസ്കര്‍ ദി റാസ്കല്‍ തന്നെ ഒന്നാമത്.വിഷു ചിത്രങ്ങളിലൂടെ ഒരു അവലോകനം
ഭാസ്കര്‍ ദി റാസ്കല്‍
സിദ്ദിക്ക് ഒരുക്കിയ അവധിക്കാല മമ്മുട്ടി ചിത്രം ഹാട്രിക് വിജയമാണ് നേടിക്കൊടുത്തത്.ഹിറ്റ്ലര്‍,ക്രോണിക് ബാച്ച്ലര്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന്‍റെ കൂട്ടത്തിലേക്ക് ഭാസ്കറും  മുന്നേറുകയാണ്.കുടുംബങ്ങള്‍ ആണ് ഈ സിനിമയുടെ പ്രധാന പ്രേക്ഷകര്‍.എല്ലാ വിധ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ത്ത് പ്രേക്ഷകര്‍ക്കിഷ്ട്ടപ്പെടും വിധം അണിയിച്ചൊരുക്കിയ സിദ്ധിഖിനും ,ഭാസ്കര്‍ എന്ന റോള്‍ മനോഹരമായി അവതരിപ്പിച്ച മമ്മുട്ടിക്കും ഈ വിജയത്തിന്‍റെ  ക്രെഡിറ്റ്‌ ഒരു പോലെ അവകാശപ്പെടാം.നിറമുള്ള കാഴ്ചകള്‍,മനോഹരമായ സംഗീതം,നയന്‍ താര ഒരു വിജയചിത്രത്തിന്‍റെ ഭാഗമായി വീണ്ടും മലയാളത്തിലേക്ക്.ഹാസ്യം കൈകാര്യം ചെയ്യാന്‍ ഹരി ശ്രീ അശോകനെ ഇപ്പോഴും വിശ്വസിക്കുന്ന സിദ്ധിഖ്  പുതു തലമുറ താരങ്ങളായ കലാഭവന്‍ ഷാജോണ്‍,ഷാജു നവോദയ എന്നിവരെ കൂടെ കൂട്ടിയപ്പോള്‍ പൊട്ടിച്ചിരിക്ക് പത്തര മാറ്റായി.കുടുംബത്തിലെ എല്ലാവര്‍ക്കും  ഇഷ്ട്ടമായ ഭാസ്കര്‍ മുഴുവന്‍ പേരും എല്ലാ വിഷയത്തിനും എ പ്ലസ്‌ നല്‍കുന്നു
ഭാസ്കറിന് 10/10  A PLUS
ബി ടെക്കും സപ്ലിയും യുവാക്കളും സെല്‍ഫി ക്ലിക്കായി
യുവാക്കളുടെ പ്രിയ ചിത്രമായി വടക്കന്‍ സെല്‍ഫി ആണ് മുന്നിട്ടു നിന്നത്.നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ അജു വര്‍ഗീസ്‌ എന്നിവരുടെ കൂട്ട് കെട്ടിന്‍റെ ഫോര്‍മുലയില്‍ കാച്ചിക്കുറുക്കി എടുത്ത ചിത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും മത്സരിക്കാന്‍ ആളില്ലാത്തത് കൊണ്ട് വെക്കേഷന്‍ സിനിമ കാണുന്നവരുടെ ലിസ്റ്റില്‍ കയറിക്കൂടി.രസകരമായ മുഹൂര്‍ത്തങ്ങളുമായി ആരംഭിച്ച ചിത്രം പാളി പോകുന്നത് ഇടവേളയ്ക്കു ശേഷമാണു.നായികയുടെ പ്രകടനം മൂലം ക്ലൈമാക്സ് എത്തുമ്പോഴേക്കും അസഹാനീയം ആയാണ്  കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരു വിഭാഗം യുവാക്കള്‍ക്കും അനുഭവപ്പെട്ടത്.നിവിന്‍ പൊളി ഈ സിനിമയിലൂടെ ബോക്സ്‌ ഓഫീസില്‍ സേഫ് സോണ്‍ കണ്ടെത്തിക്കഴിഞ്ഞു.എതിരാളികള്‍ ഇല്ലാത്തതിനാല്‍ നല്ല കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.ഭാസ്കര്‍ എത്തും മുന്‍പ് വരെ സെല്‍ഫി മിന്നി കത്തുകയായിരുന്നു.ഭാസ്കര്‍ വിപ്ലവത്തില്‍ മുങ്ങാതെ അവധി ദിവസങ്ങളില്‍ ആളെ കൂട്ടിയിരുന്നു സെല്‍ഫി.പിള്ളേര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ട വകയില്‍ ഒരു ആറു എ പ്ലസ്
സെല്‍ഫി 6 /10 A PLUS
എന്നും എപ്പൊഴും … അന്നും ഇപ്പോഴും
എന്നും എപ്പോഴും ഒരു പക്കാ സത്യന്‍ അന്തിക്കാട്‌ സിനിമയാണ്.അത് തന്നെ ആയിരുന്നു അതിന്‍റെ പ്രധാന പോരായ്മയും.മോഹന്‍ലാല്‍  മഞ്ജു വാര്യര്‍ എന്നീ വലിയ കൂട്ടുകെട്ടുണ്ടായിട്ടു പോലും ശരാശരി ചിത്രമാക്കി മാറ്റാനെ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞുള്ളൂ.സത്യന്‍ അന്തിക്കാട്‌ സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായിപ്പോയി ചിത്രം.ലാല്‍ ആരാധകര്‍ക്ക് ആവേശം പറയാന്‍ ലാലേട്ടന്‍റെ മികച്ച ചില അഭിനയ മുഹൂര്‍ത്തങ്ങളും സീനുകളും ഉണ്ടായിരുന്നു.മഞ്ജു വാര്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി .സിനിമയില്‍ പേരിനല്ല കാമ്പുള്ള കഥയ്ക്കും മനോഹരമായ കാഴ്ചകള്‍ക്കും ആണ് പ്രാധാന്യം എന്ന് സത്യന്‍ അന്തിക്കാട് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു ഇന്ത്യന്‍ പ്രണയകഥ കണ്ടപ്പോള്‍ ട്രാക്ക് മാറ്റി എന്ന തോന്നല്‍ ഉണ്ടായിരുന്നു  എങ്കിലും കുറ്റിയില്‍ കെട്ടിയ പശുവിനെ പോലെ വീണ്ടും ആവര്‍ത്തനങ്ങളുടെ രസതന്ത്രം.അത് കാഴ്ചയിലും കഥയിലും കഥാപാത്രങ്ങളിലും നിറയുമ്പോള്‍ ഇപ്പോള്‍ ഉള്ളു കൊണ്ട് സത്യന്‍ സിനിമകള്‍ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ ഒന്നേ ചോദിക്കാനുള്ളു.എന്നും എപ്പോഴും ഏതൊക്കെ തന്നെയാ ഉള്ളു ലേ.
ലാലേട്ടന്‍റെ അഭിനയത്തിനും ഗിര്‍ഗിര്‍ ഗ്രിഗറിക്കും കൂടി പത്തില്‍ അഞ്ചു എ പ്ലസ്‌
എന്നും എപ്പോഴും 5 /10 A PLUS
മര്യാദരാമന്‍ ഒറ്റെപ്പെടുന്ന ദിലീപും പ്രേക്ഷകരും.
പരിചയമില്ലാത്ത നാട്ടില്‍ ഒരു കാര്യത്തിനു എത്തുന്ന നായകന്‍.അവിടെ വരെ സിനിമ മനോഹരം.വെളളിമൂങ്ങ സുന്ദരി നിക്കിയും പാഷാണം ഷാജിയും ദിലീപ് എന്ന ജനപ്രിയ  താരത്തിനു ഹാസ്യത്തിന്‍റെ മണ്ണില്‍ ഉറച്ച് നില്‍ക്കാന്‍ ഉള്ള കളം ഒരുക്കി കൊടുത്തിരുന്നു.സുരാജിന്‍റെ ശബ്ദമുള്ള ചിരിക്കുന്ന സൈക്കിളും കോടികള്‍ മുടക്കി എടുത്ത ഗ്രാഫിക്സ് രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പിന്നീട്‌ അങ്ങോട്ട്‌ പറ്റിയിരുന്നും ഇല്ല.ദിലീപ് എപ്പോഴും തിളങ്ങുന്ന നല്ല കൌണ്ടര്‍ കോമഡികള്‍ ഉണ്ടാകുമ്പോഴാണ്.ജനപ്രിയനായത്തിനു ശേഷം ഏറ്റവും വലിയ ഹിറ്റായ സി ഐ ഡി മൂസയില്‍ തന്നെ മിക്ക സമയത്തും ഒടുവില്‍ ഉണ്ണികൃഷ്ണന്‍,ഹരിശ്രീ അശോകന്‍,കൊച്ചിന്‍ ഹനീഫ കൂട്ടുകെട്ടും പുട്ടിനു പീര പോലെ സലീം കുമാറും ക്യാപ്ടന്‍ രാജുവും ഉള്ളത് കൊണ്ടായിരുന്നു.പറക്കും തളിക ആയാലും കാര്യസ്ഥനായാലും,പഞ്ചാബി ഹൌസ് ആയാലും അതാണ് ദിലീപിന്‍റെ വിജയ ഫോര്‍മുല.ഇവിടെ ജെ സി ബിയുടെ മുഴക്കവും തേക്കിന്‍ കുഴ പോലെ ഒത്ത നീളവും വണ്ണവും ഉള്ള മെയിന്‍ നാലും പിന്നെ മുറിച്ചാലും വളച്ചാലും ഒന്നും സംഭവിക്കാത്ത ഇടിഗുണ്ടാകളായ ഒന്നോ രണ്ടോ ലോഡ് ആളുകള്‍ക്കും ഇടയിലേക്ക് കോമഡി കളിയ്ക്കാന്‍ ദിലീപിനെ വിട്ടത് എന്ത് കണ്ടിട്ടാണാവോ.പ്രേക്ഷകന് നാടും തിയേറ്ററും പരിചയമുള്ളത് കൊണ്ട് ബോധമുള്ളവര്‍ സിനിമ മുക്കാല്‍ ഭാഗം ആകുമ്പോഴേക്കും കാശ് പോയാലും വേണ്ടില്ല എന്ന് കരുതി ഓടി.ബോധാമില്ലാത്തവരും വേറെ പണി ഇല്ലാത്തവരും മുടക്കിയ കാശിനു എ സി ആസ്വദിച്ചു വരുന്നതും കണ്ടിരുന്നു.
പരാജയപ്പെട്ട കുട്ടിക്ക് ഗ്രേഡ് ഇല്ല ചെവിയില്‍ നുള്ളും തുടയില്‍ പിച്ചും.മര്യാദ പഠിച്ചിട്ടു വാ
ദുല്‍ക്കെര്‍ സല്‍മാനും നിവിന്‍ പോളിയും നൂറു പ്രണയ ദിനങ്ങളും
മലയാളത്തില്‍ മനോഹരമായ പേരുകള്‍ ഇടുന്ന സംവിധായകനാണ് കമല്‍.എന്നാല്‍ മകന്‍റെ സിനിമക്ക് 100 ഡയസ് ഓഫ് ലവ് എന്നാണ് പേരിട്ടിരിക്കുന്നത്.ദുല്‍ക്കര്‍ സല്‍മാന്‍ നിത്യാ മേനോന്‍ ജോഡികള്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിവസം മാത്രമാണ് കാഴ്ചക്കാര്‍ ഉണ്ടായിരുന്നെത്.പിന്നെ കടുത്ത ദുല്‍ക്ക്ര്‍ ഫാന്‍സും വഴി തെറ്റി കേറിയവരും മാത്രമായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.കര്‍ക്കടകവും വാഴയും പോലെ ആണ് ദുല്ക്കറും സിനിമയും നിവിന്‍ പോളി എന്ന താങ്ങില്ലെങ്കില്‍ ദുല്‍ക്ക്ര്‍ എന്നാ വാഴ വിളവെടുക്കാന്‍ കിട്ടാത്ത അവസ്ഥ.മണി രത്നത്തിന്‍റെ ഓക്കേ കണ്മണി തമിഴ് നാട്ടില്‍ വലിയ വിജയമാണ് എന്ന് മാധ്യമങ്ങള്‍ പറയുന്നതില്‍ സുഖം കണ്ടെത്താം.
പാരമ്പര്യമായി സിനിമ സ്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കും ഓരോ എ പ്ലസ്‌ പിന്നെ ഉച്ചക്കഞ്ഞിയും.ഉണക്കമീന്‍ വേണേല്‍ ഇനിയും നന്നായി പണി എടുക്കേണ്ടി വരുമെന്ന് ചുരുക്കം.
വിഷുവിനു ശേഷം പുറത്തിറങ്ങിയ ദിലീപിന്‍റെ ചന്ദ്രേട്ടന്‍ എവിടേയാ,സജി സുരേന്ദ്രന്‍റെ ഷീ ടാക്സി എന്നിവ നല്ല അഭിപ്രായത്തിലും കുഞാക്കോ ബോബന്‍ നായകനായ സ്പൂഫ് ചിറകൊടിഞ്ഞ കിനാക്കള്‍ ശരാശരിയിലും ആദ്യ വാരം പിന്നിടുന്നു.എല്ലാ ചിത്രങ്ങള്‍ക്കും ശരാശരി പ്രേക്ഷകരും ഉണ്ട്.അവധിക്കാലത്തിന്‍റെ ആള്‍ക്കൂട്ടങ്ങളെ തിയെട്ടരുകളിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു എന്നാണ് ഈ വര്‍ഷത്തിന്‍റെ അവധിക്കാലം ഒരു പകുതി പിന്നിടുമ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്.നല്ല ചിത്രങ്ങളും അന്തരീക്ഷവും ഉണ്ടെങ്കില്‍ കുടുംബങ്ങള്‍ സിനിമകളെ സ്നേഹിച്ചു തുടങ്ങും എന്നത് പുതുക്കി പണിത പല കൊട്ടകകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടങ്ങള്‍ തെളിയിക്കുന്നു.

ലാസ്റ്റ് ലൈന്‍ : ഈ അഭിപ്രായങ്ങള്‍ സൈറ്റിന്‍റെയും എഴുതിയ ലേഖകന്‍റെയും മാത്രം ആണ്.എതിരഭിപ്രായം ഉള്ളവര്‍ ഉണ്ടാകും അത് സര്‍വ സാധാരണമാണല്ലോ.എതിര്‍പ്പുകളും യോജിപ്പുകളും ചുവടെ കുറിക്കാം.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സണ്‍ നെറ്റ്‌വര്‍ക്ക് തകര്‍ച്ചയും മലയാള സിനിമയും


അധികാര മാറ്റം വന്നതോടെ തമിഴിലെ എന്റര്‍ടെയിന്‍മെന്റ് രംഗത്തെ സണ്‍ ഗ്രൂപ്പിന്റെയും കരുണാനിധി കുടുംബത്തിന്റെയും ഗ്രഹണ കാലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി വളര്‍ത്തിയെടുത്ത സ്ഥാപനങ്ങള്‍ക്ക് ജയലളിതയുടെ ഭരണകാലത്ത് സുഗമമാവില്ല കാര്യങ്ങള്‍. കഴിഞ്ഞ ചില വര്‍ഷങ്ങളായി 'സണ്‍ പിക്‌ചേഴ്‌സ് ', 'ക്ലൗഡ് നയന്‍ മൂവീസ്' തുടങ്ങിയവരുടെ കുത്തകയാ യിരുന്നു തമിഴ് സിനിമാ രംഗം. അധികാരവും സ്വാധീനവുമുപയോഗിച്ച്  എതിരാളികളെ പിന്നിലാക്കി നടത്തിയ ഈ തേരോട്ടത്തിന് തിരശ്ശീല വീണിരിക്കുകയാണ്. മാരന്‍ കുടുംബവും അനുബന്ധ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയാണ് സിനിമയില്‍ നിന്ന് സമ്പാദിച്ചിരുന്നത്. സിനിമാ ലോകത്തെ മുടിചൂടാമന്നന്‍ എന്ന വിശേഷണം കേവലം അധികാരം കൊണ്ട് സാധിച്ചതാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല എങ്കിലും അത് ഒരു പ്രധാന ഘടകം തന്നെ ആയിരുന്നു. മികച്ച പ്രോഗ്രാമുകളിലൂടെയും വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ്ങിലൂടെയു മാണ് സണ്‍ എന്ന മാധ്യമം ആദ്യം ജനശ്രദ്ധ ആകര്‍ഷിച്ചത്. 'സുമംഗലി നെറ്റ്‌വര്‍ക്ക്', 'റെഡ് എഫ് എം' എന്നീ മാധ്യമങ്ങള്‍ക്കൊപ്പം 'ദിനകരന്‍' കൂടി ചേര്‍ന്നപ്പോള്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ ഗ്രൂപ്പ് ആയി മാറാന്‍ സണ്ണിനു കഴിഞ്ഞു.

തമിഴരുടെ അന്നും ഇന്നുമുള്ള പ്രധാന വിനോദോപാധി ആണ് സിനിമകള്‍. സ്‌ക്രീനിലെ നായകര്‍തന്നെ സിനിമക്കപ്പുറത്ത് രാഷ്ട്രീയത്തിലും അവരെ നയിക്കാനാഗ്രഹിക്കുന്നു. പത്ത് വര്‍ഷമായി തുടരുന്ന കരുണാനിധി ഭരണത്തില്‍ ആദ്യ കാലങ്ങളിലെ ഡി.എം.കെ. അനുകൂല ചാനലായി സണ്‍ നേടിയ വേരോട്ടം അവര്‍ പിരിഞ്ഞിരുന്നപ്പോഴും നിലനിര്‍ത്താന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണം ആ ചാനലിന്റെ ജനപ്രീതി തന്നെയായിരുന്നു. എണ്ണിയാലൊടുങ്ങാത്തവിധം ചാനലുകളുള്ള തമിഴ് നാട്ടില്‍ സണ്‍  ടി.വി. ജനകീയ ചാനലായതിനു പിന്നാലെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയ്ക്കു കൂടി സ്വാധീനമുപയോഗിച്ച് ചാനലുകള്‍ തുടങ്ങി പടര്‍ണ്ടിരിക്കുകയാണ് സണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിക്കു കീഴിലെ സ്ഥാപനങ്ങള്‍....... ....... ........... ............ ........... .......... ........................... .......... ............ .............. ............ ............

തമിഴകത്തെ സണ്‍ നെറ്റ്‌വര്‍ക്കിന്റെ വളര്‍ച്ച മറ്റു പലരേയും ബാധിച്ചു തുടങ്ങിയപ്പോള്‍ പലരും അവര്‍ക്കെതിരെ തിരിഞ്ഞു തുടങ്ങി. സ്വാധീനമുപയോഗിച്ച് തങ്ങളുടെ സിനിമകളെ മാത്രം റിലീസ് ചെയ്യിക്കാന്‍ ശ്രമിക്കുക, മറ്റു ചിത്രങ്ങളുടെ റിലീസിന് തടസ്സം നില്‍ക്കുക എന്നീ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നു. ഇക്കാരണം കൊÊ് എന്നും ജയലളിതയ്‌ക്കെതിരെ നിന്ന രജനീകാന്ത്, പൊതുവേ ജയലളിതാ പക്ഷത്തായിരുന്ന സംവിധായകനും ഇളയ ദളപതിയുടെ അച്ഛനുമായ ചന്ദ്രശേഖര്‍ എന്നിവര്‍ സണ്‍ ടി.വി.ക്കും, സണ്‍ പിക്‌ചേഴ്‌സിനും എതിരാവുകയായിരുന്നു.  

തുടര്‍ന്ന് വായിക്കുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (page 26)


2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചാറ്റ് വിത്ത്‌ ഉണ്ണി മുകുന്ദന്‍ - അഭിമുഖം



മലയാള സിനിമയില്‍ ഇപ്പോള്‍ പുതുമുഖങ്ങളുടെ ഒഴുക്കാണ്. ഇവരില്‍ എടുത്തു പറയേണ്ട പേരാണ് ഉണ്ണി മുകുന്ദന്‍റെത്  ഉണ്ണിയോടൊത്ത് അല്‍പ്പ നേരം...

മലയാള സിനിമയില്‍ വരേണ്ട മാറ്റം?
നല്ല സ്ക്രിപ്റ്റുകള്‍ വരണം, നല്ല ആശയങ്ങള്‍, പിന്നെ പ്രൊഡക്ഷന്‍ സൈഡും കാലത്തിനൊത്ത് മാറേണ്ടതുണ്ട്. 


കൂടുതല്‍ വായിക്കുന്നതിനു മുകളിലെ ചിത്രത്തിലോ താഴെ കാണുന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുക.

ഇന്ദ്ര സുന്ദരിയായി രമ്യ - രമ്യ നമ്പീശനുമായി അഭിമുഖം



INTERVIEW WITH REMYA NAMBEESAN



ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്‍റെ പ്രത്യേകതയനുസരിച്ച് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് എന്‍റെ കടമയാണ് അത് ഞാന്‍ തീര്‍ച്ചയായും ചെയ്തിരിക്കും.

ഞാന്‍ വീട്ടില്‍ എല്ലാവരുമായി ആലോചിച്ചു തന്നെയാണ് എന്തും തീരുമാനിക്കുന്നത്. വീട്ടില്‍ ഞങ്ങളെല്ലാവരും വളരെ ഫ്രീ ആയി ഇടപെടുന്നവരുമാണ്.
കൂടുതല്‍ വായിക്കുന്നതിനു മുകളിലെ ചിത്രത്തിലോ താഴെ കാണുന്ന ലിങ്കിലോ  ക്ലിക്ക് ചെയ്യുക: